Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കെ എസ് എസ് പി യു മയ്യിൽ വെസ്റ്റ് യൂണിറ്റ് കുടുംബ സംഗമം നടത്തി

കെ എസ് എസ് പി യു മയ്യിൽ വെസ്റ്റ് യൂണിറ്റ് കുടുംബ സംഗമം നടത്തി

മയ്യിൽ: കേരള സർവീസ് പെൻഷനേഷ്സ് യൂണിയൻ മയ്യിൽ വെസ്റ്റ് യൂണിറ്റ് വനിത, സാംസ്കാരിക, സാന്ത്വന വേദികളുടെ കുടുംബ സംഗമം നടത്തി. സാറ്റ് കോസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ പ്രസിഡൻ്റ് ടി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് സി.സി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ദിൽജിത്ത് എസ്. പ്രശാന്ത്, സി.കെ. ജസ്‌ന, നവീൻ നാരായണൻ എന്നിവർക്ക് സംസ്ഥാന സെക്രട്ടറി ഇട്ടമ്മൽ മുകുന്ദൻ അനുമോദനം നൽകി. എം ബാബുരാജ്, പി.വി. രാജേന്ദ്രൻ, കെ.വി. യശോദ, കെ. ബാലകൃഷ്ണൻ, സി.കെ. ജനാർദ്ധനൻ, സി പത്മനാഭൻ, വി.വി. വിജയരാഘവൻ, കെ.വി. വിജയൻ എന്നിവർ സംസാരിച്ചു. കലാപരിപാടികളും നടന്നു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്