മയ്യിൽ: ജില്ലാ ഒളിമ്പിക് അസോസിയേഷൻ ഏഷ്യൻ മാസ്റ്റേഴ്സ് ഹോക്കി ഗോൾഡ് മെഡൽ ജേതാവും ലോക കപ്പ് മാസ്റ്റേഴ്സ് ഇന്ത്യൻ ഹോക്കി ടീം അംഗവുമായ കെ. നിയാസിന് ആദരം നൽകി. മുൻ ജൂനിയർ ഇന്ത്യൻ സ്വർണമെഡൽ,അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് ഹോക്കി ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ എന്നിവ ലഭിച്ചിട്ടുള്ള നിയാസ് ലോക മാസ്റ്റേഴ്സ് ലോക കപ്പിൽ ഇന്ത്യൻ ടീ o അംഗം, കേരള ഹോക്കിയുടെ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ.പി. കെ. ജഗന്നാഥൻ ഉപഹാരം സമ്മാനിച്ചു.
യോഗത്തിൽ ജില്ല സെക്രട്ടറി ബാബു പണ്ണേരി, സീനിയർ വൈസ് പ്രസിഡണ്ട് പി വി സിറാജ്ജുദ്ധീൻ, ഷാഹിൻ പള്ളിക്കണ്ടി,നന്ദകുമാർ, വി.സി.ബിജിത , പി.വി .വിനോദ് , ഡോ.ശ്യാം നാഥ്, ടി.പ്രശാന്തൻ, ലക്ഷ്മികാന്തൻ, എം. കെ രാജേഷ് എന്നിവർ സംസാരിച്ചു .

Post a Comment