Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കെ. എസ്. എസ്. പി. യു മയ്യിൽ യൂണിറ്റ് വാർഷിക കുടുംബ സംഗമം നടത്തി .

കെ. എസ്. എസ്. പി. യു മയ്യിൽ യൂണിറ്റ് വാർഷിക കുടുംബ സംഗമം നടത്തി .


മയ്യിൽ:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ മയ്യിൽ യൂനിറ്റ് വാർഷീക കുടുംബ സംഗമ നടത്തി. മയ്യിൽ സാറ്റ് കോസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിസംസ്ഥാന സെക്രട്ടറി ഇട്ടമ്മൽ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിദ്യാഭ്യാസ പ്രവർത്തകൻ ഒ. എം. ശങ്കരൻ ഡോ: എം.പി. പരമേശ്വരൻ അനുസ്മരണവും, ചെങ്ങളായി പഞ്ചായത്ത് പ്രസിഡണ്ട് ബി.പി. വിപിന സ്ത്രീകളും സമൂഹവും എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തി. യൂണിറ്റ് പ്രസിഡണ്ട് കൈപ്രത്ത് നാരായണൻ അദ്ധ്യക്ഷനായി.

യൂണിറ്റിൻ്റെ മുൻ സെക്രട്ടറി കെ. നാരായണൻ ചെറുപഴശ്ശിയുടെ നെല്ല് കായ്ക്കുന്ന മരം എന്ന കവിതാ സമാഹാരം കെ.വി.യശോദി പരിചയപ്പെടുത്തി. എൺപത് വയസ്സ് കഴിഞ്ഞ മുതിർന്ന അംഗങ്ങളെ ബ്ലോക്ക് രക്ഷാധികാരി കെ. ബാലകൃഷ്ണൻ ആദരിച്ചു.

ബ്ലോക്ക് സെക്രട്ടറി സി.പത്മനാഭൻ, വനിതാവേദി കൺവീനർ രതീദേവി,ഒ. എം. മധുസൂദനൻ,യൂണിറ്റ് സെക്രട്ടറി എം. പി. പ്രകാശ് കുമാർ, പി.വി.അച്യുതൻ , പി. കെ. വേലായുധൻ , സി.സി. നാരായണൻ നമ്പ്യാർ, എം. പത്മനാഭൻ, ഇ.പി. രാജൻ, കെ.വി.ഗീത എന്നിവർ സംസാരിച്ച അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്