മയ്യിൽ: ബി.ജെ.പി. മുൻ തളിപ്പറമ്പ നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്ന എം കെ. പുരുഷോത്തമൻ മാസ്റ്ററുടെ ചരമദിനാചരണം നടത്തി. ബി.ജെ.പി മയ്യിൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ജില്ലാ സെക്രട്ടറി അരുൺ തോമസ് ഉദ്ഘാടനം ചെയ്തു. മയ്യിൽ മണ്ഡലം പ്രസിഡന്റ് ശ്രീഷ് മീനാത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ബേബി സുനാഗർ അനുസ്മരണ പ്രഭാഷണം നടത്തി. എസ്സ് സി മോർച്ച ജില്ലാ പ്രസിഡന്റ് ജിതിൻ വിനോദ്, സംസ്ഥാന കൗൺസിൽ അംഗം മുണ്ടേരി ചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് കേണൽ സാവിത്രി അമ്മ കേശവൻ, കെ.കെ.നാരായണൻ മണ്ഡലം ജനറൽ സെക്രട്ടറി ബാബുരാജ് രാമത്ത് സെക്രട്ടറി പി. ശ്രീത, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ഷംന സാജു റാം തുടങ്ങിയവർ സംസാരിച്ചു.

Post a Comment