തളിപ്പറമ്പ : ഓൺലൈൻ പ്രസ്സ് ക്ലബ്ബ് ആഭിമുഖ്യത്തിൽ തളിപ്പറമ്പിൽ നടത്തിയ 'സൗഹൃദസംഗമം' ശ്രദ്ധേയമായി.
മാധ്യമ പ്രവർത്തകരെയും, സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖരെയും ഒരേ വേദിയിൽ അണി നിരത്തി നടത്തിയ സൗഹൃദസംഗമം ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയായി മാറി.
തളിപ്പറമ്പ് ഓൺലൈൻ പ്രസ് ക്ലബ്ബ് പ്രസിഡന്റ് സുബൈർ സൂപ്പർ വിഷന്റെ അധ്യക്ഷതയിൽ 'സൗഹൃദ സംഗമം' തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് ഉദ്‌ഘാടനം ചെയ്തു.
ഭാരതീയ നിയമ സംഹിത
എന്ന വിഷയത്തിൽ,
Rtd.സബ് ഇൻസ്‌പെക്ടർ
സി.തമ്പാൻ ക്ലാസ്സെടുത്തു.
ആന്തൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ വി.സതീദേവി, പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ദിവാകരൻ, പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ബാലകൃഷ്ണൻ, തളിപ്പറമ്പ് നഗരസഭ കൗൺസിലർമാരായ പി.പി.ഇസ്മയിൽ,
കെ.എം.ചന്ദ്രബാബു,
എം.പി.സജീറ, തളിപ്പറമ്പ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്.റിയാസ്,
സെക്രട്ടറി വി.താജുദ്ധീൻ,
വ്യാപാരി വ്യവസായി സമിതി നേതാക്കളായ കെ.വി.മനോഹരൻ, കെ.വി.ഷാജി, തളിപ്പറമ്പ് മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെ.മുഹമ്മദ് അഷ്‌റഫ്, കല്ലിങ്കീൽ പദ്മനാഭൻ, കരിമ്പം കെ.പി.രാജീവൻ, അനിൽ കുമാർ, ഗിരീഷ് പൂക്കോത്ത്,
എം.പി.സുകുമാരൻ,
കെ.അബ്ദുൾ റഷീദ്,
ചന്ദ്രൻ മാവിച്ചേരി
എന്നിവർ സംസാരിച്ചു.
സൗഹൃദസംഗമത്തിൽ
ജനകീയ പ്രശ്നങ്ങളായ
തെരുവ് നായ ശല്യം,
മാലിന്യ പ്രശ്നങ്ങൾ,
പാർക്കിംഗ് സംവിധാനങ്ങൾ, റോഡുകൾ, കെ - സ്മാർട്ട് പോർട്ടൽ, മറ്റു ജനസമ്പർക്ക പരിപാടികൾ എന്നിവയെക്കുറിച്ച്, ബ്ലോക്ക്, മുനിസിപ്പാലിറ്റി,പഞ്ചായത്ത് പ്രതിനിധികൾ സംസാരിച്ചു.
അതോടൊപ്പം
ആധുനിക കാലത്തെ ഓൺലൈൻ മാധ്യമങ്ങളുടെ പ്രസക്തിയും ജനപ്രതിനിധികൾ വിലയിരുത്തി. ചടങ്ങിൽ തളിപ്പറമ്പ ഓൺലൈൻ പ്രസ്സ് ക്ലബ്ബ് മെമ്പർമാർക്കുള്ള തിരിച്ചറിയാൽ കാർഡ് വിതരണവും നടന്നു. ഓൺലൈൻ പ്രസ്സ് ക്ലബ്ബ് അംഗങ്ങൾ ജനപ്രതിനിധികൾക്ക് ഉപഹാരം നൽകി ആദരിച്ചു.
ഏഴാംമൈൽ ടാപ്സ്കോസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ, തളിപ്പറമ്പ ഓൺലൈൻ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി അജ്മൽ പുളിയൂൽ സ്വാഗതവും, ട്രഷറർ മഹ്‌റൂഫ് നന്ദിയും പറഞ്ഞു.

Post a Comment