കമ്പിൽ : സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രത്തിൻ്റെ രണ്ടാമത് നാടക പുരസ്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് സംഘമിത്ര ഹാളിൽ അഭിനേതാവ് രാജേന്ദ്രൻ തായാട്ടിന് കരിവെള്ളൂർ മുരളി കൈമാറുംചടങ്ങിൽ ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിക്കും.എം.കെ മനോഹരൻ ,രാജ്മോഹൻ നീലേശ്വരം, സുരേഷ് ബാബു, ശ്രീസ്ഥ പൊന്ന്യം ചന്ദ്രൻ തുടങ്ങിയ നാടക സാംസ്കാരിക പ്രവർത്തകർ പങ്കെടുത്ത് സംസാരിക്കുംപതിനായിരം രൂപയും പ്രശാന്ത് കൊളച്ചേരി തേക്കിൽ തീർത്ത ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.തുടർന്ന് നാടക പ്രവർത്തക സംഗമവും ഉണ്ടാകും

Post a Comment