Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വേളം നാടകോത്സവം നവംബർ ഒന്നു മുതൽ

വേളം നാടകോത്സവം നവംബർ ഒന്നു മുതൽ

മയ്യിൽ: വേളം പൊതുജന വായനശാലയുടെ നേതൃത്വത്തിൽ നടക്കുന്ന നടകാചാര്യൻ ഒ. മാധവൻ സ്മാരക നാടകോത്സവം നവംബർ ഒന്നു മുതൽ അഞ്ച് വരെ വേളം പൊതുജന വായനശാല ഓഡിറ്റോറിയത്തിൽ നടക്കും. സംഘാടക സമിതി രൂപീകരണയോഗം മയ്യിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സി. സി. വിനോദ്കുമാർ ഉദ്‌ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് യു. ലക്ഷ്മണൻ ആദ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി, കെ. പി. രാധാകൃഷ്ണൻ,ജില്ലാ ലൈബ്രറി കൌൺസിൽ സെക്രട്ടറി പി. കെ. വിജയൻ, കെ. കെ. രാഘവൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ. കെ.അജയകുമാർ, കെ.വാണിദേവി, സി.സി.നാരായണൻ, ടി.വിനോദ്, എം.പ്രസാദ്, കെ.മനോജ്‌ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ :

ചെയർമാൻ : എം. പ്രസാദ് ജനറൽ കൺവീനർ : കെ.പി.രാധാകൃഷ്ണൻ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്