മയ്യിൽ: എട്ടേയാറിനു സമീപം നിർമിക്കുന്ന സിദ്ധി വിനായക മഹാ ക്ഷേത്രത്തിൻ്റെ ഉത്തരം വെപ്പ് കർമം നടത്തി. വെമ്പടി എം.വി. ചന്ദ്രൻ ആചാരി, ഷിജിൽ ആചാരി എന്നിവരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്രം തന്ത്രി ഡോ : വിനായക ചന്ദ്ര ദീക്ഷിതരുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത് . ജാതി മത ഭേദമെന്യേ എല്ലാവർക്കും പ്രവേശിക്കാവുന്ന ക്ഷേത്രമാണിതെന്ന പ്രത്യേകതയും ഉണ്ട്. 2007 ലെ മഹായാഗത്തെ തുടർന്നാണ് ശ്രീ സിദ്ധിവിനായക ട്രസ്റ്റ് ക്ഷേത്രo പ്രവൃത്തി തുടങ്ങിയത്. 14 വർഷമായി ഒഡീസയിൽ നിന്നെത്തിച്ച കരിങ്കല്ലിൽ ശില്പങ്ങൾ കൊത്തു പണികൾ ചെയ്താണ് ക്ഷേത്രം പണിയുന്നത് .

Post a Comment