Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL തൊഴിൽ അവകാശങ്ങൾക്കായി കണ്ണൂരിൽ ജനകീയ ഒപ്പുശേഖരണം; ഒക്ടോബർ 2 ഡൽഹി ചലോയ്ക്ക് തുടക്കം

തൊഴിൽ അവകാശങ്ങൾക്കായി കണ്ണൂരിൽ ജനകീയ ഒപ്പുശേഖരണം; ഒക്ടോബർ 2 ഡൽഹി ചലോയ്ക്ക് തുടക്കം

കണ്ണൂർ : സ്ഥിരം തൊഴിൽ ഉറപ്പാക്കുക, നിയമന നടപടികൾ സുതാര്യമായി നടത്തുക, പരീക്ഷാരീതി പൂർണമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി ഒക്ടോബർ 2ന് സംഘടിപ്പിക്കുന്ന ഡൽഹി ചലോ പാർലമെന്റ് മാർച്ചിന്റെ ഭാഗമായി ജനകീയ ഒപ്പുശേഖരണത്തിന് കണ്ണൂരിൽ ജില്ലാതല തുടക്കമായി.
തൊഴിൽരഹിതരായ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം തൊഴിലുറപ്പ് പദ്ധതി (MGNREGA) പുനഃസംഘടിപ്പിച്ച് പ്രതിവർഷം 200 ദിവസത്തെ തൊഴിൽ ഉറപ്പാക്കണമെന്ന ആവശ്യവും പ്രചാരണത്തിന്റെ ഭാഗമായി ഉയർത്തുന്നുണ്ട്.

കണ്ണൂരിൽ നടന്ന ജില്ലാതല ഉദ്ഘാടനം DYFI സംസ്ഥാന സെക്രട്ടറി എം. വിജിൻ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ കണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് സനന്ദ് കുമാർ അധ്യക്ഷത വഹിച്ചു.

DYFI ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ, ജില്ലാ ട്രഷറർ മുഹമ്മദ് സിറാജ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.എം. അഖിൽ, എ.പി. അൻവീർ, ഷിബിൻ കാനായി എന്നിവരും ജില്ലാ കമ്മിറ്റി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

തൊഴിൽ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും ആവശ്യങ്ങൾ ഉന്നയിച്ചും നടത്തുന്ന ജനകീയ പ്രചാരണത്തിന്റെ ഭാഗമായാണ് ഒപ്പുശേഖരണം സംഘടിപ്പിക്കുന്നത്. ഒക്ടോബർ 2ന് നടക്കുന്ന ഡൽഹി ചലോ പാർലമെന്റ് മാർച്ചിന് മുന്നോടിയായി ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രചാരണ പരിപാടികളും ജനകീയ ഒപ്പുശേഖരണവും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്