മയ്യിൽ: ജനകീയ വായനശാല കവിളിയോട്ട് ചാൽ, യംങ്ങ് സ്റ്റാർ സ്പോർട്‌സ്ക്ലബ്ബ് എന്നിവയുടെ ഓണാഘോഷം പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണം ലീഗിന് കവിളിയോട്ടുചാൽ കുയിമ്പിലെ വളപ്പ് സ്‌റ്റേഡിയത്തിൽ
തുടക്കം കുറിച്ചു. ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബാബു പണ്ണേരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി.കെ സത്യൻ അദ്ധ്യക്ഷത വഹിച്ചു.
വായനശാലാ പ്രസിഡൻ്റ് ടി. പ്രദീപൻ, കെ സന്തോഷ്, എം. മനോഹരൻ, കെ.കെ. വിനോദൻ.യംഗ്സ്റ്റാർ സ്പോർട്സ് ക്ലബ്ബ് പ്രസിഡൻ്റ് സജിത്ത് മയ്യിൽ, ശ്രീജിൽ എന്നിവർ സംസാരിച്ചു

Post a Comment