Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL റോഡ് ഗതാഗതയോഗ്യമാക്കണം. ചെറുപഴശ്ശി ഗ്രാമശ്രീ സ്വാശ്രയ സംഘം

റോഡ് ഗതാഗതയോഗ്യമാക്കണം. ചെറുപഴശ്ശി ഗ്രാമശ്രീ സ്വാശ്രയ സംഘം

മയ്യിൽ: പൊട്ടിപ്പൊളിഞ്ഞ് കാൽനടയാത്ര പോലും ദുസ്സഹമായ മയ്യിൽ പഴയവില്ലേജ് ഓഫീസ് - തായംപൊയിൽ റോഡ് അടിയന്തിര അറ്റകുറ്റ പണികൾ ചെയത് ഗതാഗതയോഗ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ചെറുപഴശ്ശി ഗ്രാമശ്രീ സ്വാശ്രയ സംഘം ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു.

റോഡിൻ്റെ ശോച്യാവസ്ഥ മൂലം ആക ബസ്സ് സർവ്വീസ് നിർത്തിവെക്കാനുള്ള ആലോചനയിലാണ് ബസ്സുടമസ്ഥനെന്ന് യോഗം അഭിപ്രായപ്പെട്ടു. ചെയർമാൻ സി.വി. ഗംഗാധരൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. ചെറുപഴശ്ശി ചേലോറ ത്താഴെ തിറയാ ഘോഷകമ്മറ്റി ഓഫീസിൽ നടന്ന യോഗത്തിൽ ട്രഷറർ ഇ.പി.രാജൻ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കൺവീനർ കെ. നാരായണൻ, കെ. സി. ചന്ദ്രമോഹനൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്