നാറാത്ത് : സമൂഹത്തിൽ അടിച്ചമർത്തപ്പെട്ട ഒരു വിഭാഗം ആളുകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം നടത്തിയ ധീര നവോത്ഥന നായകന്മാരുടെ മഹത് വചനങ്ങളും ത്യാഗങ്ങളും ഇന്ന് രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും വൃഥാവിലാകുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നതെന്ന് സാമൂഹ്യ പ്രവർത്തകൻ മനീഷ് കണ്ണോത്ത്. സാധുജന പരിപാലന സംഘം കണ്ണൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാറാത്ത് ആലിൻകീഴ് അയ്യങ്കാളി നഗറിൽ വച്ച് നടന്ന ശ്രീനാരായണ ഗുരു അയ്യങ്കാളി ജന്മദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല സ്ഥലങ്ങളിലും ഇന്നും ഒരു വിഭാഗം സ്വന്തം അധ്വാനത്തിന്റെ ഫലം പോലും അനുഭവിക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ് മേലാള വർഗ്ഗത്തിന്റെ അതിക്രമങ്ങൾക്ക് ഇരയാകുകയാണ്. നാട്ടിൽ നിയമ സംവിധാനങ്ങൾ ശക്തമല്ലാത്തത് കൊണ്ടാണ് ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കുന്നത് അധികാരികൾ ഉണർന്ന് പ്രവർത്തിച്ചാൽ മാത്രമേ ഇതിനൊരു പരിഹാരം ഉണ്ടാക്കാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു. വി.വി ഗോവിന്ദൻ, കെ. സുനിൽദാസ്, ബാബു ആലിൻകീഴിൽ, പപ്പൻ, കെ.രാമകൃഷ്ണൻ, പ്രനൂപ് കുറുന്താഴ, പനയൻ കേശവൻ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment