Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ബസ് സ്റ്റാൻഡിലെ കടമുറികൾ ലേലം ചെയ്യുന്നു

മയ്യിൽ ബസ് സ്റ്റാൻഡിലെ കടമുറികൾ ലേലം ചെയ്യുന്നു

മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ബസ്റ്റാൻഡ് കോംപ്ലക്സിലെ താഴത്തെ നിലയിലെ 8,9,10 നമ്പർ മുറികൾ 31.08.2026 തീയതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്. ലേലം കൊണ്ടയാൾ അപ്പോൾ തന്നെ മുൻകൂട്ടി മൂന്നുമാസത്തെ വാടക ഡെപ്പോസിറ്റ്, പിഎസ്സി അടക്കം പഞ്ചായത്തിൽ അടക്കേണ്ടതാണെന്ന് അറിയിക്കുന്നു. 

ലേല നിബന്ധനകൾ 

  • ഏലസംഖ്യ കാണിച്ച സീൽ ചെയ്ത വിഡുകൾ മുൻകൂറായി സമർപ്പിക്കാവുന്നതാണ്.
  • ലേലത്തിൽ പങ്കെടുക്കുന്നവർ ലേലം സമയത്തിന് മുമ്പ് ആയിരം രൂപ നിരതദ്രവ്യം അടക്കേണ്ടതാണ്. ലേലം കൊണ്ട് അയാൾ ഒഴികെ നിരതദ്രവ്യം അടച്ചവർക്ക് ഡെപ്പോസിറ്റ് തുക ലേലം കഴിഞ്ഞ് ഉടൻ തന്നെ തിരിച്ചു നൽകുന്നതാണ്.
  • ലേലത്തിൽ പങ്കെടുക്കുന്ന ആൾക്ക് പഞ്ചായത്ത് നികുതിയും മറ്റു ബാധ്യതകളും ഉണ്ടാകാൻ പാടില്ല.
  • ലേലം ഉറപ്പിക്കുന്നത് പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിന് വിധേയമായിട്ടായിരിക്കും.
  • ലേലം കൊണ്ട് 200 രൂപയുടെ മുദ്രപ്പാത്രത്തിൽ പഞ്ചായത്തുമായി എഗ്രിമെൻറ് ഏർപ്പെടേണ്ടതാണ്.
  • പൊതുലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. 
  • ലേലം പഞ്ചായത്ത് അംഗീകരിക്കുന്ന മുറയ്ക്ക് 50,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒടുക്കേണ്ടതാണ്.
  • മൂന്നു മുറികളിൽ ഒരുമുറി പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിനും ഒരു മുറി വികലാംഗർക്കും നീക്കി വെച്ചിട്ടുള്ളതാണ് പ്രസ്തുത വിഭാഗക്കാർ ലേലം കൊള്ളാത്ത പക്ഷം പൊതു വിഭാഗത്തിൽ പെട്ടവർക്ക് പരസ്യ ലേലം മുഖേന നൽകുന്നതായിരിക്കും. 
  • ലേലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പഞ്ചായത്ത് ഓഫീസിന് ലഭ്യമാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്