മയ്യിൽ: ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങൾ , ഭിന്ന ശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങൾക്ക് മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്‌കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ ഓണക്കിറ്റുകൾ വിതരണം നടത്തി. കാര്യാം പറമ്പ് കസ്തൂർബ ഉന്നതിയിലുള്ളവർക്കും സമീപത്തു മായാണ് കിറ്റുകൾ വീടുകളിലെത്തിച്ചു നൽകിയത്. സിവിൽ പോലീസ് ഓഫീസർ പി.വി. പ്രസീത , പി. ജേഷ്മ , കൊന്നക്കാട് ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി .

Post a Comment