മയ്യിൽ:മുല്ലക്കൊടിയിലെ കോയാടൻ ചോയിക്കുനിമ്മൽ കുടുംബകൂട്ടായ്‌മ ഓണാഘോഷവും അനുമോദനവും നടത്തി. മുതിർന്ന വനിതാ കുടുംബാംഗങ്ങളായ കെ.സി.ജാനകി,കെ.സി.തങ്കമണി,കെ.സി.കമലാക്ഷി,
കെ.കെ.പത്മിനി എന്നിവർ ചേർന്ന് വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു..വയനാട് ദുരന്തമേഖലയിൽ സന്നദ്ധപ്രവർത്തനം നടത്തി സദ് സേവന പുരസ്‌കാരം നേടിയ കെ.സി.പ്രദീപനെ ആദരിച്ചു. ചെയർമാൻ കെ.സി.ബാലകൃഷ്ണൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.സി. തങ്കമണി സ്മാരക എൻഡോവ് മെൻ്റ് വിതരണം ചെയ്തു.കെ.സി.ഗോപിനാഥൻ നമ്പ്യാർ,എം.രവി,എം.വി.നാരായണൻ,പി.കെ.കുഞ്ഞിരാമൻ നമ്പ്യാർ,ഇ.പി.ലക്ഷ്‌മി ,കെ.സി.നാരായണൻ കുട്ടി,കെ.സി.രാജൻ,കെ.സി.ചന്ദ്രമോഹൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. .കുടുംബാംഗങ്ങളുടെ കലാപരിപാടികളും കായിക മത്സരങ്ങളും നടത്തി.


Post a Comment