Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സംഘമിത്ര നാടക പുരസ്കാരം നാടക നടൻ രാജേന്ദ്രൻ തായാട്ടിന്

സംഘമിത്ര നാടക പുരസ്കാരം നാടക നടൻ രാജേന്ദ്രൻ തായാട്ടിന്

 


കൊളച്ചേരി :സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ 2026 ലെ  നാടക പുരസ്കാരം നാടക നടൻ രാജേന്ദ്രൻ തായാട്ടിന് .പതിനായിരം രൂപയും  ഫലകവും പത്രവും അടങ്ങുന്നതാണ് പുരസ്കാരം .അമേച്ചർ , പ്രൊഫഷണൽ നാടക  നടൻ എന്ന നിലയിലെ  41 വർഷക്കാലത്തെ പ്രവർത്തനങ്ങളെ മാനിച്ചാണ് പുരസ്‌കാരം നൽകുന്നത്.എ.വി. അജയകുമാർ ചെയർമാനും പുഷ്പജൻ പാപ്പിനിശേരി, ശ്രീധരൻ സംഘമിത്ര എന്നിവർ അംഗങ്ങളുമായ ജൂറിയാണ് തെരഞ്ഞെടുത്തത്.സപ്തംബർ 20 ന് നാടക പ്രവർത്തക സംഗമവും പുരസ്കാര വിതരണവും  നടക്കും.പത്ര സമ്മേളനത്തിൽ എവി അജയകുമാർപുഷ്പജൻ പാപ്പിനിശേരി , ശ്രീധരൻ സംഘമിത്ര, പി സന്തോഷ് , എം ലക്ഷ്മണൻ , എംപി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്