Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL യുവധാര കടൂർ 'കടൂറോണം' കടൂർ സൂപ്പർ ലീഗ്; എഫ് സി കടൂർ ചാമ്പ്യന്മാർ

യുവധാര കടൂർ 'കടൂറോണം' കടൂർ സൂപ്പർ ലീഗ്; എഫ് സി കടൂർ ചാമ്പ്യന്മാർ

മയ്യിൽ: യുവധാര കടൂർ, ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷൻ, ബാലസംഘം എന്നിവർ സംയുക്തമായി നടത്തുന്ന 'കടൂറോണം' ഓണാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കടൂർ സൂപ്പർ ലീഗിൽ എഫ് സി കടൂർ ചാമ്പ്യന്മാരായി. പിഎഫ്സി കടൂർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മുണ്ടേരിമൊട്ട ലാലിഗ ഫുട്ബോൾ ടർഫിൽ നടന്ന മത്സരത്തിൽ അഹമ്മദ് (പിഎഫ്സി കടൂർ) ഗോൾഡൺ ബൂട്ടിന് അർഹനായി. നബീൽ (എഫ്സി കടൂർ) മികച്ച ഗോൾ കീപ്പറായും ദേവൻ (എഫ്സി കടൂർ) ടൂർണമെന്റിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. എ പി സൈനുദ്ദീൻ, കെ ഷിബിൻ, വി സന്തോഷ്, സി പ്രശാന്ത്, കെ വൈശാഖ്, സി പി മുഹമ്മദ്, പി വിപിൻ, പ്രിഥ്വി സജീവൻ എന്നിവർ ട്രോഫികൾ സമ്മാനിച്ചു. ആഗസ്ത് 26 തിരുവോണനാളിൽ വൈകിട്ട് 3 മണി മുതലാണ് 'കടൂറോണം' ഓണാഘോഷ പരിപാടികൾ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്