Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പവർ ക്രിക്കറ്റ് ക്ലബ് മയ്യിലിൻ്റെഓണാഘോഷവും കുടുംബ സംഗമവും

പവർ ക്രിക്കറ്റ് ക്ലബ് മയ്യിലിൻ്റെഓണാഘോഷവും കുടുംബ സംഗമവും

മയ്യിൽ : പവർ ക്രിക്കറ്റ് ക്ലബ് മയ്യിൽ ഓണാഘോഷവും കുടുംബ സംഗമവും നടത്തി. ആഭിമുഖ്യത്തിൽ പറശ്ശിനിക്കടവ് വിസ്മയ പാർക്കിൽ നടന്ന പരിപാടി അഴീക്കോട് മണ്ഡലം എം എൽ എ കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. പവർ ക്രിക്കറ്റ് ക്ലബ് ചെയർമാൻ ബാബു പണ്ണേരി അധ്യക്ഷത വഹിച്ചു.എം വേണുഗോപാൽ വിശിഷ്ട അതിഥിയായി.ക്ലബ് മെമ്പർമാരുടെ കുടുംബത്തിലെ മുതിർന്ന പൗരന്മാരെ ആദരിക്കുകയും SSLC, +2, LSS, USS എന്നിവയിൽ ഉന്നത വിജയം നേടിയവർ, PSC മുഖാന്തരം സർവീസിൽ എത്തിയവരെയും MLA കെ വി സുമേഷ് അനുമോദിച്ചു. മെൻ്റർ നിതിൻ നങ്ങോത്ത്, ശശി പി കെ എന്നിവർ സംസാരിച്ചു. ഏഷ്യാനെറ്റ്, അമൃത, മഴവിൽ മനോരമ, ഫ്ളവേഴ്സ് ടി വി ഫെയിം മനീഷ് പാലാഴിയുടെ നേതൃത്വത്തിൽ ക്ലബ് മെമ്പർമാരെ ഉൾപ്പെടുത്തി കൊണ്ട് കലാപരിപാടികൾ അരങ്ങേറി. പരിപാടിക്ക് രാധാകൃഷ്ണൻ മാണിക്കോത്ത് സ്വാഗതവും എം വി അബ്ദുല്ല നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്