മയ്യിൽ: ജില്ലയിലെ പട്ടിക വർഗ വിഭാഗത്തിൽ പെടുന്ന വിദ്യാർഥികൾക്കും കുടുംബാംഗങ്ങൾക്കുമായി പ്രത്യേക പിന്തുണാ പദ്ധതിക്ക് തുടക്കമായി. കുടുതൽ വിദ്യാർഥികൾ പഠിക്കുന്ന തിരഞ്ഞെടുത്ത വിദ്യാലയങ്ങിലാണ് ഡയറ്റ് കണ്ണൂർ പദ്ധതി നടപ്പിലാക്കുന്നത്. പരിപാടിയുടെ ഭാഗമായി മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്‌കൂളിൽ പ്രഥമാധ്യാപിക പി. നിഷ ഉദ്ഘാടനം ചെയ്തു. എസ്. ആർ. ജി. കൺവീനർ എം.പി.ഷൈന അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി പ്രഥമാധ്യാപകൻ കെ. കെ. വിനോദ് കുമാർ,
സ്റ്റാഫ് സെക്രട്ടറി കെ.സി. സുനിൽ, എസ് . ഇ . പി . സ്‌കൂൾ കോർഡിനേറ്റർ ടി.എൻ. ജിഷ , കെ.പ്രസീത തുടങ്ങിയവർ സംസാരിച്ചു. ക്ളിനിക്കൽ സൈക്കോളജിസ്റ്റ് കെ. ലിഷ രക്ഷിതാക്കൾക്കുള്ള ക്‌ളാസെടുത്തു

Post a Comment