Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലെ സ്നേഹിതൻ വർക്ക്ഷോപ്പിലെ ഒരു ദിവസത്തെ വേതനം സജൻ ലാലിനായി കൈമാറി

മയ്യിലെ സ്നേഹിതൻ വർക്ക്ഷോപ്പിലെ ഒരു ദിവസത്തെ വേതനം സജൻ ലാലിനായി കൈമാറി

മയ്യിൽ: വൃക്ക മാറ്റിവെക്കലിനായുള്ള ചിലവ്  വഹിക്കാനില്ലാതെ പ്രയാസപ്പെടുന്ന യുവാവിനായി വർക്ക് ഷോപ്പ് ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം. കടൂർ ഒറ വയലിലെ പി.വി. സജൻ ലാലിൻ്റെ ശസ്ത്രക്രിയക്കാണ് മയ്യിൽ ചെക്യാട്ടുകാവിലെ സ ഇരുചക്ര വാഹന വർക് ഷോപ്പായ സ്നേഹിതൻ്റെ ഉടമ മലപ്പട്ടത്തെ പി.വി. സൂരജ് ഒരു ദിവസത്തെ വരുമാനം പൂർണമായും കൈമാറിയത്. ചികിത്സ സഹായ കമ്മിറ്റി ചെയർമാനും പഞ്ചായത്തംഗവു മായ പിട്ടൻ രാജേഷ് തുക ഏറ്റുവാങ്ങി. കൺവീനർ എ. ലിബേഷ്, ഭാരവാഹികളായ സി.വി. പ്രകാശാൻ, പി. ഉല്ലാസൻ എന്നിവർ സംബന്ധിച്ചു. 29 ന് നടക്കുന്ന ശസ്ത്രക്രിയക്ക് സജൻ ലാലിൻ്റെ അച്ഛൻ പി.വി. രാജനാണ് വൃക്ക ദാനം ചെയ്യുക.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്