കണ്ണാടിപ്പറമ്പ് : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പാർത്ഥസാരഥി ബാലഗോകുലoഗോപൂജ നടത്തി. ശ്രീ മുത്തപ്പൻ ക്ഷേത്ര സന്നിധിയിൽ ആചാര്യൻ കറത്ത ജനാർദ്ദനൻ കാർമികത്വം വഹിച്ചു. ബാലഗോകുലം ജില്ലാ അധ്യക്ഷൻ പി.സി. ദിനേശൻ, ആഘോഷ കമ്മിറ്റി പ്രസിഡണ്ട് കെ.ഐ.വി. അനിൽകുമാർ, സെക്രട്ടറി രതീശൻ കാക്കാമണി, കെ.വി.രാഗേഷ്, സി. രജിലേഷ്, ബിജേഷ് വയപ്രം, വി.തേജസ്, ഷിബി പാനൂർ എന്നിവർ പങ്കെടുത്തു. നേരത്തെ വിവിധയിടങ്ങളിൽ പതാക ദിനവും ആചരിച്ചു.

Post a Comment