മയ്യിൽ: കണ്ണിലെ കൃഷ്‌ണമണി പോലെ പരിചരിച്ച് വിളയിച്ച പൂക്കളും പച്ചക്കറിയും വിളവെടുക്കാൻ എം എൽ എ വരണമെന്ന കുട്ടിക്കർഷകയുടെ ആവശ്യം എം. എൽ . എ. തള്ളിയില്ല .
തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ ആറാം തരം വിദ്യാർത്ഥിനിയും നാടൻപാട്ട് കലാകാരിയും കുട്ടി കർഷകയുമായ വൈഖരി സാവൻ്റെ( പൊന്നാമ്പല ) ചെണ്ടുമല്ലി പൂക്കൃഷി വിളവെടുക്കാനാണ് ടി കെ ഗോവിന്ദൻ എം. എൽ. എ. യെത്തിയത്.കയരളം ഒറപ്പടിയിലെ വീട്ടിലെ ടെറസിലും തൊടിയിലും നട്ടുവളർത്തിയ ചെണ്ടുമല്ലിക തോട്ടത്തിലെ ആദ്യ വിളവെടുപ്പാണ് ഉദ്ഘാടനം ചെയ്തത്
കെ.പി. രമണി, പി.വി ..ജയൻ നിടിയേങ്ങ, കെ കെ ശാരദ എന്നിവർ സംബന്ധിച്ചു. ചെണ്ടുമല്ലികൃഷിക്ക് പുറമെ വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും പൊന്നാമ്പല ടെറസിൽ കൃഷി ചെയ്യുന്നുണ്ട്. കൃഷി വകുപ്പിൻ്റെ കുട്ടികർഷകക്കുള്ള അവാർഡും കലാരംഗത്തെ മികവിന് നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.പാഠ്യ-പാഠ്യേതര രംഗങ്ങളിലെ മികവുകൾ മുൻനിർത്തി ആശംസാപത്രവും എം എൽ എ സമ്മാനിച്ചു.

Post a Comment