മയ്യിൽ: വേളം മഹാഗണപതി ക്ഷേത്രത്തിലെ നവീകരണ പ്രവൃത്തികളുടെ സമർപ്പണം നടത്തി.ക്ഷേത്രo തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് ചടങ്ങ് നിർവഹിച്ചു. ആഘോഷ കമ്മിറ്റി കൺവീനർ എ.കെ. രാജ്മോഹൻ അധ്യക്ഷത വഹിച്ചു. ക്ഷേത്രത്തിലെ
ശിവരാത്രി ആഘോഷ കമ്മിറ്റിയാണ നിർമ്മാണ പ്രവൃത്തികളുടെ നേതൃത്വം വഹിച്ചത്. സമർപ്പണ ചടങ്ങിൽപാരമ്പര്യ ഊരാളൻ മാക്കന്തേരി ദാമോദരൻ നമ്പൂതിരി, കമ്മിറ്റി ഭാരവാഹികളായ ബാബു പണ്ണേരി, ടി.വിനോദ് കണ്ടക്കൈ , കെ.ബിജു വേളം, യു. പ്രഭാകരൻ, എ. കെ. രൂഗ്മിണി അമ്മ എന്നിവർ സംസാരിച്ചു. ന്നശേഷിക്കാർക്കായുള്ള അനുരൂപീ കരണ നടപ്പാത, തിരുമുറ്റo നടപ്പാത കരിങ്കല്ലു പാകൽ, ഗണപതി മണ്ഡപം തുടങ്ങിയ പ്രവൃത്തികളാണ് നടപ്പിലാക്കിയത്.

Post a Comment