മയ്യിൽ: പൊതു വിദ്യാലയങ്ങളിൽ ചേർത്ത് ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം നൽകി വരുന്ന തീവ്ര ഭിന്ന ശേഷി വിദ്യാർഥികൾക്കുള്ള ഓണചങ്ങാതി കൂട്ടം 29 മുതൽ നടക്കും. സഹപഠിതാക്കൾ, അധ്യാപകർ, ബി. ആർ. സി പ്രവർത്തകർ എന്നിവർ വീടുകളിലെത്തി ഓണസമ്മാനo നൽകൾ, ഓണക്കളികൾ, പാട്ടുകൾ എന്നിവയിലൂടെ വിദ്യാലയാനുഭവങ്ങൾ ഒരുക്കലാണ് പരിപാടിയിലുണ്ടാകുക. തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല ഉദ്ഘാടനം വൈകീട്ട് മൂന്നിന് മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റ് സി.സി. വിനോദ് കുമാർ കയരളത്തെ മേഘ്‌ന പ്രശാന്തിൻ്റെ വീട്ടിൽ നിർവഹിക്കും. സമഗ്ര ജില്ലാ പ്രോഗ്രാം ഓഫീസർ പി. ബഷീർ മുഖ്യാതിഥിയാകും.

Post a Comment