Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL 2000 ചതുരശ്രഅടിയിൽ പൂക്കളമൊരുക്കിമയ്യിൽ ഗവ :ഹയർ സെക്കൻഡറി സ്കൂൾ

2000 ചതുരശ്രഅടിയിൽ പൂക്കളമൊരുക്കിമയ്യിൽ ഗവ :ഹയർ സെക്കൻഡറി സ്കൂൾ

മയ്യിൽ: മൂവായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയം ഒരുക്കിയത് രണ്ടായിരത്തിലധികം ചതുരശ്ര അടിയിലുള്ള പൂക്കളം. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ:ഹയർ സെക്കൻ്ററി സ്‌കൂളാണ് കൗതുകമായ പൂക്കളം തീർത്തത്. ഭീമൻ പൂക്കളമൊരുക്കാൻ നാല് ക്വിൻ്റളോളം പൂക്കളാണ് കർണാടകയിൽ നിന്നെത്തിയത്.

അധ്യാപകരും എൻഎസ്എസ്,എൻ സി സി, എസ് പി സി, സ്കൗട്ട്, ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, ഹരിത സേന, റെഡ് ക്രോസ് ജൂനിയർ എന്നീ സന്നദ്ധ സംഘാംഗങ്ങളും,ക്ലാസ്സ് ലീഡർമാരും ചേർന്ന് മണിക്കൂറുകളുടെ സമയമെടുത്താണ് മെഗാ പൂക്കളം തയ്യാറാക്കിയത്. സ്കൂളിലെ ചിത്രകലാ അധ്യാപകൻ എം കെ ഉദയരാജ്, ഡോ. ബി ഉണ്ണി എന്നിവരാണ് പൂക്കളം രൂപകല്പന ചെയ്തത്. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി സി വിനോദ് കുമാർ മുഖ്യാതിഥിയായിരുന്നു.

തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ ഓഫീസർ കെ കെ രവീന്ദ്രൻ, പി ടി എ പ്രസിഡണ്ട് കെ അജയകുമാർ, വൈസ് പ്രസിഡണ്ട് കെ സി പത്മനാഭൻ, എസ് എം സി ചെയർമാൻ സി പത്മനാഭൻ, പ്രിൻസിപ്പൽ വി കെ ശ്രീകല, പ്രധാനാധ്യാപിക പി നിഷ, ഹയർസെക്കൻഡറി സീനിയർ അസിസ്റ്റൻ്റ് കെ മനോജ്, സ്റ്റാഫ് സെക്രട്ടറി കെ സി സുനിൽ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ കെ വിനോദ് കുമാർ, എസ് ആർ ജി കൺവീനർ എം പി ഷൈന, എം ടി രാജേഷ് എന്നിവർ സംബന്ധിച്ചു. നിരവധി പേർ പൂക്കളം സന്ദർശിച്ചു.

ഓണപ്പാട്ട്, ലളിതഗാനം, ചലച്ചിത്ര ഗാനങ്ങൾ തുടങ്ങി മനോഹരമായ നൃത്ത- നൃത്തേതര കലാരൂപങ്ങൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്കായി കമ്പവലി മത്സരവും നടന്നു.

കൊതിയൂറും പായസവും വിദ്യാർത്ഥികൾക്കായി വിതരണം ചെയ്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്