Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മദ്ഹുറസൂൽ - മാനവമൈത്രി സംഗമം സെപ്റ്റംബർ 1ന്

മദ്ഹുറസൂൽ - മാനവമൈത്രി സംഗമം സെപ്റ്റംബർ 1ന്

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ ഒന്നാം തീയതി ചൊവ്വാഴ്ച്ച മദ്ഹുറസൂൽ മാനവമൈത്രി സംഗമം സംഘടിപ്പിക്കുന്നു. വൈകുന്നേരം 7 മണിക്ക് കണ്ണാടിപ്പറമ്പ് ദേശസേവ സ്കൂൾ പരിസരത്ത് വെച്ചാണ് പരിപാടി. വിവിധ മതമേലധ്യക്ഷന്മാരും സാമൂഹിക, സാമുദായിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും പണ്ഡിതന്മാരും പങ്കെടുക്കുന്ന പരിപാടിയിൽ പ്രമുഖ വാഗ്മി മുനീർ ഹുദവി വിളയിൽ നബിദിന സന്ദേശ പ്രഭാഷണം നിർവഹിക്കും. വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ നടക്കും. സംഗമത്തിന്റെ ഔപചാരിക ഉദ്ഘാടന കർമ്മം സയ്യിദ് അലി അലി ഹാഷിം ബാലവീ തങ്ങൾ നിർവഹിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്