Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  must...today
ചെറുപഴശ്ശി എല്‍.പി. സ്‌കൂളില്‍ മധുരം മലയാളം
 പടം.14hari15 കടൂര്‍ ചെറുപഴശ്ശി(ചെമ്മങ്ങാട്ട്) എല്‍.പി. സ്‌കൂളില്‍ മാതൃഭൂമി മധുരം മലയാളം പദ്ധതി ബ്ലൂബെറി കാറ്ററിങ്ങ് സര്‍വീസിന്റെ സഹകരണത്തോടെ തുടങ്ങി. കമ്പനി ഉടമ ഷിജു അഞ്ചാംകുടി മയ്യില്‍ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ. ബാലകൃഷ്ണന് മാതൃഭുൂമി ദിനപത്രം കൈമാറി ഉദ്ഘാടനം ചെയ്തു.  പഞ്ചായത്തംഗം പിട്ടന്‍ രാജേഷ് അധ്യക്ഷത വഹിച്ചു. മാതൃഭുൂമി ലേഖകന്‍ എം.കെ. ഹരിദാസന്‍ പദ്ധതി വിശദീകരിച്ചു.  പ്രഥമാധ്യാപിക ഇ.വി. മിനി, ബ്ലൂ ബെറി കാറ്ററിങ്ങ് സര്‍വീസ്  പാര്‍ട്ണര്‍ തേജസ് അഞ്ചാംകുടി,  മാതൃഭൂമി ഏജന്റ് പി.ഉല്ലാസന്‍, പി. കുഞ്ഞിക്കണ്ണന്‍, അധ്യാപിക പി.വീണ, വായോറ സന്തേഷ്, മാതൃഭൂമി പ്രതിനിധി ഒ. ശരത് കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു .

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്