Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  അരിമ്പ്രയില്‍ നിയന്ത്രണം വിട്ട് കാര്‍ കിണറില്‍ വീണു.
പടം. 14hari17 അരിമ്പ്രയില്‍  നിയന്ത്രണം വിട്ട് കിണറില്‍ വീണ കാര്‍ അഗ്നിശമന സേന വടമുപയോഗിച്ച് ഉയര്‍ത്തുന്നു.
 മയ്യില്‍:   നിയന്ത്രണം വിട്ട് കാര്‍ വീട്ടു കിണറ്റില്‍ വീണു മുങ്ങി താഴ്ന്നു.  മുല്ലക്കൊടി തീരദേശ റോഡിലെ പി. മാധവിയുടെ ആറ് കോല്‍ താഴ്ചയുള്ള  വീട്ടു കിണറിലാണ് കാര്‍ വീണ് മുങ്ങിയത്. കല്ല്യാശ്ശേരിയിലെ കെ. ബിജു തറവാട് വകയായ മുത്തപ്പന്‍ ക്ഷേത്രത്തിലേക്ക് വരുന്നതിനിടെ ഇറക്കത്തിലാണ് അപകടം നടന്നത്.  ഞായറാഴ്ച് വൈകീട്ടോടെയാണ് സംഭവം. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും മുങ്ങിയെങ്കിലും വാഹനമോടിച്ചിരുന്ന ബിജു പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തുടര്‍ന്ന് തളിപ്പറമ്പില്‍ നിന്നെത്തിയ അഗദ്‌നി ശമന സേനാംഗങ്ങളാണ്  ഭാഗികമായി തകര്‍ന്ന കാര്‍  കിണറില്‍ നിന്ന്  ഉയര്‍ത്തി കരക്കെത്തിച്ചത്.  


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്