കമ്പില്‍ ഹയർ സെക്കൻ്ററിസ്‌കൂളില്‍ വിജയോല്‍സവം നടത്തി
കൊളച്ചേരി: കമ്പില്‍ മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കായി വിജയോല്‍സവം നടത്തി. കെ. സുദാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ടി.കെ.ഗോവിന്ദന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഷമീമ, മാനേജര്‍ മുഹമ്മദ് ഷാഹര്‍, ശ്രീധരന്‍ സംഘമിത്ര, ടിന്റു സുനില്‍, ബി.പി.സി. ഉനൈസ്, പ്രിന്‍സിപ്പല്‍ കെ. രാജേഷ്‌കുമാര്‍, പ്രഥമാധ്യാപിക ആര്‍.കെ.ലേഖ, സാഹിറ സാഹിര്‍, എം. അബ്ദുള്‍ അസീസ്, ടി.പി. സുമേഷ്, കെ.രാമകൃഷ്ണന്‍,കെ.വി.ഗോപിനാഥ്, വേണുഗാപാല്‍കെ.സി. രമണി തുടങ്ങിയവര്‍ സംസാരിച്ചു. പി.ടി.പി. മുഹമ്മദ് കുഞ്ഞി ഹാളിന്റെ ഉദ്ഘാടനം ടി.കെ. ഗോവിന്ദനും, പുതിയ ക്ലാസ്‌റൂം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമയും ഉദ്ഘാടനം ചെയ്തു. എം.പി. ഫണ്ടില്‍ നിന്ന് വിദ്യാലയത്തിനായി 50 ലാപ് ടോപ്പുകളും 15 പ്രൊജക്ടറും കെ. സുധാകരന്‍ എം.പി. അനുവദിച്ചതായി അറിയിച്ചു.

Post a Comment