കമ്പിൽ :- 'പടരട്ടെ ചിന്തകൾ, തുടരട്ടെ പോരാട്ടങ്ങൾ' msf സ്കൂൾ മെമ്പർഷിപ്പ് കാമ്പയിൻ കൊളച്ചേരി പഞ്ചായത്ത്തല ഉദ്ഘാടനം സംഘടിപ്പിച്ചു. msf തളിപ്പറമ്പ് നിയോജകമണ്ഡലം ട്രഷറർ ആരിഫ് പാമ്പുരുത്തി, പ്ലസ് വൺ വിദ്യാർഥി തംജീദിന് മെമ്പർഷിപ്പ് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് msf പഞ്ചായത്ത് പ്രസിഡന്റ് റാസിം പാട്ടയം, ജനറൽ സെക്രട്ടറി ഹാദി ദാലിൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ റൈഹാൻ ഒ.സി, നാസിബ്, ഫിറോസ് കായച്ചിറ, msf സ്കൂൾ യൂണിറ്റ് പ്രസിഡന്റ് ഹിലാൽ, ജനറൽ സെക്രട്ടറി സഹദ് ഷാ, മറ്റു യൂണിറ്റ് ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.

Post a Comment