Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL എയര്‍പോര്‍ട്ട് ലിങ്ക് റോഡ്: ഭുവുടമകള്‍ക്ക് പണം കൈമാറി

എയര്‍പോര്‍ട്ട് ലിങ്ക് റോഡ്: ഭുവുടമകള്‍ക്ക് പണം കൈമാറി

 
 മയ്യില്‍: ചൊറുക്കള- ബാവുപ്പറമ്പ്-  മയ്യില്‍- കൊളോളം വിമാനത്താവളം ലങ്ക് റോഡിന് ഭൂമി കൈമാറിയവര്‍ക്ക് പണം കൈമാറി. രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കിവരുടെ അക്കൗണ്ിടലേക്കാണ് പണം കൈമാറി തുടങ്ങിയത്. 2.25 കിലോമീറ്ററിലാണ് നവീകരണം നടത്തുന്നത്.  3.6.49 കോടി  രൂപയ്ക്ക പദ്ധതി ടെന്‍ഡറായി  റോഡ് നിര്‍മാണ പ്രവൃത്തി ഉദ്ഘാടനവും നടന്നിരുന്നു.  റോഡിനായി 7.154 ഹെക്ടര്‍ ഭൂമിയ്ക്ക് നഷ്ട പരിഹാരം നല്‍കാനായി  73.09. കോടി രൂപയാണ് കഴിഞ്ഞ സര്‍ക്കാര്‍ നീക്കിവെച്ചിരുന്നത്. എന്‍. അനില്‍കുമാര്‍ കണ്‍വീനറായും പി.കെ. കുഞ്ഞിരാമന്‍ ചെയര്‍മാനായും റോഡ് നിര്‍മാണ സഹായ കമ്മിറ്റിയുടെ ഇടപെടലിലാണ്  രണ്ട് വര്‍ഷം മുമ്പ് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ തുക ഇപ്പോള്‍ അക്കൗണ്ടിലെത്തി തുടങ്ങിയത്.  അടുത്തിടെ നടത്തിയ യു.ഡി.എഫിന്റെ നേതൃത്തില്‍ നടക്കുന്ന അവകാശവാദം തെറ്റാണെന്ന്  റോഡ് നിര്‍മാണ സഹായ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.  കിഫ്ബി ടെണ്ടര്‍ ചെയ്ത പ്രവൃത്തി കരാറുകാര്‍ തമ്മിലുള്ള കേസിന്റെ ഭാഗമായാണ്  ആരംഭിക്കാത്തതെന്നും  റോഡ് നിര്‍മാണ സഹായ കമ്മിറ്റി അറിയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്