Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 മയ്യിൽ: പഞ്ചായത്തിലെ അതിദാരിദ്ര്യ കുടുംബങ്ങൾക്ക് ആരോഗ്യ പരിശോധന തുടങ്ങി.: അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി പെരുമാച്ചേരി ആയുഷ്മാൻ ആരോഗ്യ മന്ദിറിന്റെ നേതൃത്വത്തിലാണ് കുടുംബങ്ങളെ വീടുകളിൽ സന്ദർശിച്ച് ആരോഗ്യ പരിശോധനയും ജീവിതശൈലി രോഗ നിയന്ത്രണ പ്രവർത്തനങ്ങളും നടത്തിയത്. തുടർപരിചരണ നിർദേശങ്ങളും നൽകി.

വാർഡ് അംഗങ്ങളായ പിട്ടൻ രാജേഷ്, കെ. രാധാമണി, ഹെൽത്ത് ഇൻസ്‌പെക്ടർ പി.വി. സക്കീർ ഹുസൈൻ ., ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ബീന, എം.എൽ.എസ്.പി. രഞ്ജന, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രെനിഷ, ആശ പ്രവർത്തകരായ പുഷ്പാവള്ളി, സുജാത എന്നിവർ നേതൃത്വം നൽകി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്