പടം. 20hari50 മയ്യില്‍ ബസ് സ്റ്റാന്‍ഡില്‍ കൊരുപ്പു കട്ടകള്‍ താഴ്ന്ന് ചെളിക്കുളമായി നിലയില്‍
മയ്യില്‍: നിരവധി ബസ്സുകളും ടാക്‌സി കാറുകളും കയറിയിറങ്ങുന്ന മയ്യില്‍ ബസ് സ്റ്റാന്‍ഡ് കുണ്ടും കുഴികളുമായി മാറി. ബസ് സ്റ്റാന്‍ഡില്‍ പാകിയ കൊരുപ്പുകട്ടകള്‍ അമര്‍ന്നാണ് കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. കുഴികളില്‍ വാഹനങ്ങളെത്തുമ്പോള്‍ യാത്രക്കാരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നതാണ് പ്രയാസമാകുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാരാണ് ഇവിടെ ദിവസേന എത്തുന്നത്. കുഴികള്‍ ശരിയാക്കുന്നതിനായി അടിയന്തിര നടപടി വേണമെന്ന് വ്യാപാരികളും ആവശ്യപ്പെട്ടു.
Post a Comment