മയ്യിൽ: ജില്ലയിലെ കാഴ്ച പരിമിതർക്കായുള്ള വിദ്യാലയത്തിന് മയ്യിൽ ലയൺസ് ക്ളബ് അനുരൂപീകരിച്ച ടേബിൾ ടെന്നിസ് കോർട്ട് നിർമിച്ചു നൽകി. മാങ്ങാട്ട് പറമ്പിലെ മാതൃകാ കാഴ്ച പരിമിതർക്കായുള്ള വിദ്യാലയത്തിൽ ടെന്നിസ് കോർട്ട് ഉദ്‌ഘാടനം ടി.കെ. ഗോവിന്ദൻ എം.എൽ.എ. നിർവഹിച്ചു.
ലയൺസ് ക്ലബ്ബ്, 2025 - 26 വർഷത്തെ ലയൺ ഡിസ്ട്രിക്ട് ബ്ലൈന്റ് വെൽഫേർ പ്രൊജക്ടിൻടെ ഭാഗമായാണ് കാഴ്ച പരിമിതർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ടേബിൾ ടെന്നീസ് കോർട്ടൊരുക്കിയത്.
മയ്യിൽ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ലയൺ സി.കെ. പ്രേമരാജൻ അദ്ധ്യക്ഷത വഹിച്ചു മുൻ ഡിസ്ട്രിക്ക്റ്റ് ഗവർണ്ണർ രവി ഗുപ്ത, ഡിസ്ട്രിക്ട് കേബിനറ്റ് സിക്രട്ടറി എം.വിനോദ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായി. ചടങ്ങിൽ ബ്ലൈന്റ് വെൽഫേർ കോർഡിനേറ്റർ പി.കെ.നാരായണൻ പദ്ധതി വിശദീകരണം നടത്തി. എ.കെ. രാജ്മോഹൻ, പി.കെ.ശശി നമ്പ്യാർ പ്രിൻസിപ്പൽ സി. വി.നാരായണൻ എന്നിവർ സംസാരിച്ചു.

Post a Comment