മയ്യിൽ: ചെങ്കല്ലുമായെത്തിയ മിനിലോറി കയറ്റ നിയന്ത്രണം വിട്ട് പിറകോട്ടോടി മറിഞ്ഞു. മുല്ലക്കൊടി കുറ്റിച്ചിറ കയറ്റത്തിൽ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കുറുമാത്തൂരിൽ നിന്ന് അരിമ്പ്ര ഭാഗത്തേക്ക് പോകുകയായിരുന്ന ചെങ്കൽ ലോറിയാണ് ചെങ്കുത്തായ കയറ്റത്തിൽ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. ലോറിയിലുണ്ടായിയിരുന്ന ഡ്രൈവർക്കും ക്ലീനർക്കും നിസാര പരിക്കേറ്റു.

Post a Comment