Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വജ്ര ജൂബിലി ഫെലോഷിപ്പ് നൃത്ത പഠിതാക്കൾക്കായുള്ള ശില്പശാല നടത്തി

വജ്ര ജൂബിലി ഫെലോഷിപ്പ് നൃത്ത പഠിതാക്കൾക്കായുള്ള ശില്പശാല നടത്തി

 



മയ്യിൽ:  സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ,  മയ്യിൽ ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ  ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ ചേർന്ന് ജില്ലാതല ഏകദിന നൃത്ത ശില്പശാല നടത്തി. ഇരിക്കൂർ  എം.എൽ.എ. അഡ്വ: സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. വജ്ര ജൂബിലി പദ്ധതിയുടെ ഭാഗമായുള്ള കലാകാരന്മാരുടെ വേദന വർദ്ധനവ് ഉൾപ്പെടെയുള്ള വിഷയത്തിൽ സർക്കാറിനോട് സമ്മർദ്ദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇടൂഴി ഇല്ലം ആയുർവേദ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ: ഐ.ഉണ്ണികൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ശ്രീധരൻ സംഘമിത്ര, വി. നിഖിൽ, നീതു മഹേഷ്, അഖില എന്നിവർ സംസാരിച്ചു. നര്ത്തകനും കലാമണ്ഡലം  അധ്യാപകനുമായ ഡോ: ആർ.എൽ.വി. രാമകൃഷ്ണൻ ശില്പശാലയ്ക്ക് നേതൃത്വം വഹിച്ചു.  ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് പഠിതാക്കൾ ശില്പശാലയിൽ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മയ്യിൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. കെ. ബാലകൃഷ്ണൻ നിർവഹിച്ചു. ഡോ: പി.വി . ധന്യ അധ്യക്ഷയായിരുന്നു. ഡോ ഐ ഉമേഷ്,  കെ. ശ്രീധു.കെ. മേഘസുരേഷ്, ആതിര മോഹൻ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്