Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  കണ്ണാടിപ്പറമ്പില്‍ മോഷണം കൂടുന്നു: ഒരാഴ്ചക്കിടയില്‍ അഞ്ചിടത്ത്് കള്ളന്‍ കയറി

പടം. 14hari40 കണ്ണാടിപ്പറമ്പിലെ  ബേക്കറിയുടെ ഭിത്തി മോഷണം നടത്തുന്നതിനായി തുരന്ന നിലയില്‍
പടം. 14hari40 കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലെ തിമ ബേക്കറിയുടെ ഭിത്തി കുത്തി തുറന്ന് മോ,്ടാക്കള്‍ അകത്ത കയറിയ ഭാഗം കല്ല് വെച്ച്  അടക്കുന്നു
മയ്യില്‍: കണ്ണാടിപ്പറമ്പ് , പുല്ലൂപ്പി ഭാഗങ്ങളില്‍ ഓരഴ്ചക്കിടെ നടന്നത് അഞ്ച് മോഷണങ്ങള്‍.  പ്രദേശത്ത് പട്രോളിങ്ങ് ശക്തമാക്കി മയ്യില്‍ പോലീസ്.  പുല്ലൂപ്പിയിലെ തനിമ ബേക്കറിയിലെ ഭിത്തിയില്‍ വലിയ ദ്വാരകമുണ്ടാക്കിയാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇതിനു സമീപത്തെ  പാറപ്പുറത്ത കട,  ആറാം പീടികയിലെ രണ്ട് കടകള്‍ എന്നിവിടങ്ങളിലും മോഷണം നടന്നിരുന്നു.  പരാതിയെ തുടര്‍ന്ന് മയ്യില്‍ എസ്.ഐ. സുരേഷ് പ്രദേശത്ത് വിശദമായ അന്വേഷണം നടത്തി വരികയാണ്.  കഴിഞ്ഞ ദിവസം കോട്ടാഞ്ചേരി  പുതിയ ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരവും  കുത്തി തുറന്നിരുന്നു.  സംഭവ ദിവസം തന്നെ പുല്ലൂപ്പിയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പതിനായിരും രൂപ കളവ് പോയതായും പരാതിയുണ്ട്.  പ്രദേശത്ത്  പോലീസ് പട്രോളിങ്ങ് ശക്തമാക്കണമെന്ന് നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ്  കെ.റഹ്മത്ത് ആവശ്യപ്പെട്ടു.  എല്ലായിടത്തും പണാപഹരണം ലക്ഷ്യമിട്ട് രാത്രി കാലങ്ങളിലാണ്  മോഷ്ടാക്കളെത്തുന്നത് വ്യാപാരി വ്യവസായി  ഏകോപന സമിതി  ഭാരവാഹി ടി.കെ. അഷ്‌റഫ് പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്