മയ്യിൽ: കയരളം നോർത്ത് എഎൽപി സ്കൂളിൽ പി കെ ദേവകിയമ്മയുടെ പേരിൽ പി കെ ദേവകിയമ്മ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തുന്ന പുരസകാരം വിതരണം ചെയ്തു. മുൻ ആരോഗ്യ വകുപ്പ് മന്ത്രി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. മുൻ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ പുരസ്കാരം സമ്മാനിച്ചു. സ്കൂളിലെ മികച്ച അഞ്ച് വിദ്യാർഥികൾക്കാണ് പുരസ്കാരം. എം അൻവിത, കെ പി അനഹിത, സി വി ഷസ്മീൻ, റാസിൻ മുഹമ്മദ്, നവനി വിനോദ് എന്നിവർ പുരസ്കാരത്തിന് അർഹരായി. എൽ എസ് എസ് വിജയികളെയും അനുമോദിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള മോട്ടിവേഷൻ ക്ലാസ് എം പി രജിത കൈകാര്യം ചെയ്തു. ഇ നിഷ്കൃത അധ്യക്ഷയായി. ജിനീഷ് ചാപ്പാടി, പി കെ ഗൗരി, പി കെ ദിനേശ്, കെ പി ജിഷ ,കെ ശ്രീലേഖ, കെ ടി ഖദീജ എന്നിവർ സംസാരിച്ചു.

Post a Comment