ചെങ്ങളായി കുടുംബാരോഗ്യ കേന്ദ്രത്തിൽ ആധുനിക രോഗനിർണയ ഉപകരണങ്ങളുടെ ഉദ്ഘാടനം നടന്നു. സോഡിയം, പൊട്ടാസ്യം, തൈറോയിഡ് എന്നിവ പരിശോധിക്കുന്നതിനുള്ള ആധുനിക ഉപകരണങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി സ്ഥാപിച്ചത്. പൊതുജനാരോഗ്യരംഗത്ത് വലിയ നേട്ടമാണ് ചെങ്ങളായി കുടുംബാരോഗ്യ കേന്ദ്രം കൈവരിച്ചിരിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്ന രോഗികൾക്കും മറ്റ് ആശുപത്രികളിലെ ഡോക്ടർമാർ നിർദ്ദേശിക്കുന്ന രോഗികൾക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ഉപകരണങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിപി വിപിന നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ കെ രവി അധ്യക്ഷത വഹിച്ചു. എം കെ ഭാസ്കരൻ, ഡോ. അഞ്ജു മറിയം ജോൺ എന്നിവർ സംസാരിച്ചു.

Post a Comment