ചുഴലി പരിസരത്ത് ഒരാൾ ഇന്നലെ രാത്രി പുലിയെ കണ്ടതായി സ്ഥിരീകരണം കിട്ടിയതിനെ തുടർന്ന് ഇന്ന് രാവിലെ തന്നെ തളിപ്പറമ്പ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആവശ്യമായ പരിശോധനകളും തുടർനടപടികളും സ്വീകരിച്ചു.
എല്ലാവരും ജാഗ്രത പാലിക്കുകയും, സ്ഥിരീകരിക്കാത്തതോ തെറ്റായതോ ആയ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുക. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങൾ മാത്രമേ വിശ്വസിക്കുകയും പങ്കുവെക്കുകയും ചെയ്യാവൂ. എന്ന് ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.

Post a Comment