Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബി ആർ സി രക്ഷിതാക്കൾക്കായി കാർഷിക ശിൽപശാല സംഘടിപ്പിച്ചു

സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബി ആർ സി രക്ഷിതാക്കൾക്കായി കാർഷിക ശിൽപശാല സംഘടിപ്പിച്ചു

മയ്യിൽ: കൃഷി വകുപ്പ്, ഇരിക്കൂർ ബ്ലോക്ക് ഫെസററേറ്റഡ് സമിതി (ബി. എൽ.എഫ്. ഒ.) സമഗ്രശിക്ഷ, തളിപ്പറമ്പ് സൗത്ത് ബി.ആർ.സി. എന്നിവ ചേർന്ന് മണ്ണേ നമ്പി, കാർഷിക ശില്പശാല സംഘടിപ്പിച്ചു. ബി. ആർ.സി. ഹാളിൽ നടന്ന പരിപാടി മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റ് സി. സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സി.സന്ധ്യ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് കാർഷിക മേഖലയിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടാണ് ശിപ്പശാല നടത്തിയത്. കൃഷി ഓഫീസർ കെ.സുരേഷ് കുമാർ, കാർഷിക അവാർഡ് ജേതാവ് കുന്നുമ്പ്രത്ത് ലക്ഷ്മണൻ എന്നിവർ ക്ലാസെടുത്തു. ജില്ലാതലത്തിൽ എൻ്റെ മരം മേരി ലൈഫിൽ ജേതാക്കളായ വിദ്യാർഥികൾക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ. രവീന്ദ്രൻ ഉപഹാരം കൈമാറി. ബി.പി.സി. എം ഉനൈസ് പദ്ധതി വിശദീകരിച്ചു. ബി.എൽ.എഫ്. ഒ. പ്രസിഡൻ്റ് സി.ലക്ഷ്‌മണൻ, പ്രഥമാധ്യാപക ഫോറം കൺവീനർ പി.പി സുരേഷ് ബാബു, അശ്വതി വാടി,എം.കെ. ഹരിദാസൻ എം.ധന്യ, ശരണ്യ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. പച്ചക്കറി വിത്തുകൾ , ഗ്രോബാഗ് എന്നിവ വിതരണം ചെയ്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്