Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കനത്ത മഴയില്‍ മയ്യില്‍ പോലീസ് സ്‌റ്റേഷന്‍ ഭാഗികമായി തകര്‍ന്നു വീണു: ഭീഷണിയില്‍ ഉദ്യോഗസ്ഥര്‍

കനത്ത മഴയില്‍ മയ്യില്‍ പോലീസ് സ്‌റ്റേഷന്‍ ഭാഗികമായി തകര്‍ന്നു വീണു: ഭീഷണിയില്‍ ഉദ്യോഗസ്ഥര്‍

മയ്യില്‍: കനത്ത മഴയില്‍ മയ്യില്‍ പോലീസ് സ്‌റ്റേഷന്‍ ഭാഗികമായി തകര്‍ന്നു വീണു. സ്‌റ്റേഷന്റെ പിറകിലെ ഭാഗത്തെ ഓടും കഴുക്കോലുമാണ് അടര്‍ന്നിളകി വീണത്. ഓട് മേഞ്ഞ പട്ടികയും കഴുക്കോലും ചിതലരിച്ച് നശിച്ച നിലയിലാണുള്ളത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. തുടര്‍ന്ന് വലിയ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടി സംരക്ഷിക്കുകയാണിപ്പോള്‍. യാതൊരുവിധ അടിസ്ഥാന സൗകര്യവുമില്ലാത്ത കെട്ടിടത്തില്‍ അമ്പതിലധികം ഉദ്യോഗസ്ഥരാണ് ജോലി ചെയ്യുന്നത്. 16 വര്‍ഷം മുമ്പ്  പഴയ  ഇരുനില ഓടിട്ട വീട് വാടകക്കെടുത്ത് പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചു വരികയാണിവിടെ.  സ്‌റ്റേഷന്റെ  ദുരവസ്ഥയെ കുറിച്ച് മാതൃഭൂമി നിരവധി തവണ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. 16 വര്‍ഷമായി യാതൊരു വിധ അറ്റകുറ്റ പ്രവൃത്തിയും നടത്താതെയാണ് കെട്ടിടമുള്ളത്.  മേല്‍ക്കൂരയും വരാന്തയും ടാര്‍പൊളിന്‍ ഷീറ്റ് വലിച്ചു കെട്ടിയാണ് ഇപ്പോള്‍ കെട്ടിടം സംരക്ഷിക്കുന്നത്. ഒരു വര്‍ഷം മുമ്പ്  പുതുതായി സ്ഥലവും നിര്‍മാണ അനുമതിയും മറ്റും ലഭിച്ചിട്ടുണ്ടെങ്കിലും പ്രവൃത്തി തുടങ്ങിയിട്ടില്ല. അഞ്ച് പഞ്ചായത്ത് പരിധിയുള്ള  മയ്യില്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന്  അസൗകര്യങ്ങള്‍ മൂലം ലോക്കപ്പ് പ്രതി ഉള്‍പ്പെടെ ചാടിപ്പോയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കെട്ടിടം നിര്‍മിക്കാന്‍ അനുവദിച്ച സ്ഥലം കാടു കയറിയ നിലയിലാണുള്ളത്.




 

0/Post a Comment/Comments