Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണൂരിൽ ഫ്ളാറ്റിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

കണ്ണൂരിൽ ഫ്ളാറ്റിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

കണ്ണൂർ: കണ്ണൂരിൽ ഫ്ലാറ്റിന്റെ മുകളിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മട്ടന്നൂർ വായന്തോടിലെ കെ.പി. സംപ്രത്തിന്റെയും നജിലയുടെയും മകൻ അനീഖ് സംപ്രത്ത് (17) ആണ് മരണപ്പെട്ടത്. ഞായറാഴ്ച്ച അർധരാത്രി 12.30 മണിയോടെ കണ്ണൂർ തെക്കീ ബസാറിനടുത്ത ഫ്ലാറ്റിലായിരുന്നു സംഭവം. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനോട് റൂമിൽഭക്ഷണം കൊടുക്കാനാണെന്ന് പറഞ്ഞാണ് ഫ്ലാറ്റിലേക്ക് പ്രവേശിച്ചത്. തുടർന്ന് ഫ്ലാറ്റിന്റെ ഏറ്റവും മുകളിൽ 17-ാം നിലയിൽ നിന്നാണ് പുറത്തേക്ക് വീണത് കണ്ണൂർ ഭവൻസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.
അസീം സംപ്രത്ത് സഹോദരനാണ്.
കണ്ണൂർ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കബറടക്കം വൈകീട്ട് 4 മണിയോടെ മൃതദേഹം മട്ടന്നൂർ പാലോട്ടുപള്ളി ഖബർസ്ഥാനിൽ നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്