Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂരിലെ വിവിധ ഭാഗങ്ങളിൽ ഫൈബര്‍ കേബിളുകള്‍ നശിപ്പിച്ചതായി പരാതി

കുറ്റ്യാട്ടൂരിലെ വിവിധ ഭാഗങ്ങളിൽ ഫൈബര്‍ കേബിളുകള്‍ നശിപ്പിച്ചതായി പരാതി

കുറ്റ്യാട്ടൂർ: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽഫൈബര്‍ കേബിളുകള്‍ വ്യാപകമായി നശിപ്പിച്ചു.

വേശാല, തരിയേരി വില്ലേജ്മുക്ക്, കണ്ണന്‍പീടിക ഭാഗങ്ങളിലാണ് കേരള വിഷൻ്റെ കേബിളുകൾ പരക്കെ മുറിച്ചിട്ടത്. കഴിഞ്ഞ

ആറ്മാസത്തിനിടയിൽ നാലാം തവണയാണിത്. തരിയേരി, വില്ലേജ്മുക്ക്, കണ്ണൻപീടിക, വേശാല എന്നിവിടങ്ങളിലാണ് കേരളാവിഷൻ കേബിളുകൾ അറുത്തുമാറ്റി എൻഡ് ക്ലോസർ ബോക്സ് ഉൾപ്പെടെ മോഷ്ടിച്ചത്. തരിയേരിയിൽ നേരത്തെ കേബിളുകൾ തീവെച്ച് നശിപ്പിരുന്നു.

കേബിൾ ഉപഭോക്താക്കൾ അറിയിച്ചതോടെയാണ് കേബിളുകൾ മുറിച്ചുമാറ്റിയത് ശ്രദ്ധയിൽപ്പെടുന്നത്. നേരത്തെ മൂന്നുതവണ കേബിൾ നശിപ്പിച്ച സംഭവത്തിൽ പരാതി നൽകിയിരുന്നു.  

ഫൈബർ കേബിൾ നശിപ്പിക്കുന്ന വിഷയം കുറ്റ്യാട്ടൂർ പഞ്ചായത്ത്, മയ്യിൽ പോലീസ് എന്നിവിടങ്ങളിൽ 

കേബിള്‍ ഓപ്പറേറ്റര്‍ എ.പി.മനീഷ് പരാതി നല്‍കി. പോലീസ് അന്വേഷണം തുടങ്ങി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്