കമ്പിൽ: msf കമ്പിൽ സ്കൂൾ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു.
സ്കൂൾ യൂണിറ്റ് പ്രസിഡണ്ട് ഹിലാലിൻ്റെ അധ്യക്ഷതയിൽ msf കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് റാസിം പാട്ടയം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹാദി ദാലിൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ യൂണിറ്റ് ട്രഷറർ ഫസ്ന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
"ലഹരിയോട് Bye പറയാം" എന്ന ആപ്തവാക്യമുയർത്തി നടന്ന പരിപാടിയിൽ നൂറുകണക്കിന് വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ലഹരിയുടെ വിപത്തുകളെക്കുറിച്ച് ഓർമ്മിപ്പിക്കുന്ന പ്ലക്കാർഡുകളും ബാനറകളോടും കൂടിയാണ് വിദ്യാർത്ഥികളുടെ പ്രകടനം.
ലഹരി വസ്തുക്കൾക്ക് എതിരെയുള്ള പോരാട്ടത്തിൽ യുവജനങ്ങളെയും വിദ്യാർത്ഥികളെയും അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് റാലി സംഘടിപ്പിച്ചത്.
msf പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ റൈഹാൻ ഒ.സി, നാസിബ്, ഫിറോസ് കായച്ചിറ, സഹദ് ഷാ, എന്നിവർ നേതൃത്വം നൽകി.

Post a Comment