മയ്യില്‍: വീട്ടിലേക്ക് ഒരു ഓട്ടോയെങ്കിലും എത്തിയാല്‍ എന്നാഗ്രഹിച്ചവര്‍ക്ക് കുറ്റിയാട്ടൂര്‍ പഞ്ചായത്തൊരുക്കുന്ന പദ്ധതി യാഥാര്‍ഥ്യമാകുന്നു. കൂലോത്ത് വളപ്പിൽ നാരായണിയുടെ വീട്ടിലേക്കുള്ള റോഡിന്റെ കുറ്റിയടിക്കല്‍ ചടങ്ങ് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. നാട്ടുകാരുടെയും പൗര പ്രമുഖരുടെയും സാന്നിധ്യത്തില്‍ ഉല്‍സവാന്തരീക്ഷത്തിലാണ് കുറ്റിയടിക്കല്‍ നടത്തിയത്. പ്രസിഡന്റ് സി.നിജിലേഷ് പറമ്പന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.എം.ബിന്ദു, കുറുവോട്ട് മൂല വാര്‍ഡ് വികസന കണ്‍വീനര്‍ ബി.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment