‘ദുനിയ ബീവിസ്’ എഴുത്തുകാരുമായി സംവാദം നാളെ മയ്യിൽ ലോകകപ്പ് ഫുട്‌ബോളിന്റെയും ബഷീർ ദിനാചരണത്തിന്റെയും ഭാഗമായി തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം ‘ദുനിയ ബീവീസ്’ പുസ്‌തകത്തിന്റെ എഴുത്തുകാരുമായി സംവാദം ഒരുക്കുന്നു. അഞ്ചിന് വൈകിട്ട് 3.30ന് ലൈബ്രറി ഹാളിലാണ് പരിപാടി. ഖത്തർ ലോകകപ്പ് കാണാൻ പുറപ്പെടുന്ന മൂന്ന് പെൺകുട്ടികളുടെ കഥപറയുന്ന നോവലാണ് ദുനിയ ബീവീസ്. എഴുത്തുകാരായ ഷംസീർ അഹമ്മദ്, മുബാറക് മുഹമ്മദ് എന്നിവർ പങ്കെടുക്കും. എ സജിത്ത് മോഡറേറ്ററാകും.
Post a Comment