പാട്ടുകള്‍ ലഹരിയാക്കി പത്തംഗ സംഘം
നാട്ടിന്‍ പുറങ്ങളില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് പത്തംഗ ഗായക സംഘം
എം.കെ.ഹരിദാസന്‍
പടം. 19hari80 മയ്യിലെ ടോപ് ടെന്‍ മ്യൂസിക് സംഘം ഒന്നാം വാര്‍ഷികാഘോഷത്തിന് തിരി തെളിയിക്കുന്നു
മയ്യില്‍: പകല്‍ മുഴുവനും വിവിധ കൂലിവേല ചെയ്യുന്ന ആ പത്തംഗ സംഘം ഇരുളാകുമ്പോഴേക്കും പാട്ടിന്റെ ലഹരിയില്‍ ഒത്തും കൂടും, പാട്ടിന്‍രെ പാലാഴി തീര്‍ക്കുന്നതിനായുള്ള പരിശീലനത്തിനായി. തമാശക്ക് മൂളിപ്പാട്ട് പാടി നടന്നവര്‍ ഇന്ന് ടോപ് ടെന്‍ മ്യൂസിക്കിന്റെ അംബാസഡര്‍മാരായി വ്യത്യസ്തരാവുകയാണ്. റബ്ബര്‍ ടാപ്പിങ്ങ്, തേപ്പു പണി, ചുമടെടുക്കല്‍, ഓട്ടോ ഡ്രൈവര്‍, വയറിങ്ങ്, കൂലിപ്പണി തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെടുന്നവരാണിവര്‍.
നാട്ടിന്‍പുറത്തെ കല്ല്യാണങ്ങള്‍, ഗൃഹപ്രവേശം, പിറന്നാളാഘോഷം, തെയ്യം, തിറകള്‍, മറ്റ് വിശേഷാവസരങ്ങള്‍ എല്ലായിടത്തും പാട്ട് സംഘത്തിന്റെ സാന്നിധ്യത്തിനായി കാതോര്‍ക്കുകയാണ്. കാര്യാംപറമ്പിലെ കസ്തൂര്‍ബ ഉന്നതിയിലെ ഒറ്റപ്പെട്ട വീടുകളില്‍ ഒത്തു കൂടി പാടാന്‍ തുടങ്ങിയവര്‍ ചിട്ടയായ വിപുലമായ പരിശീലനവും നടത്തി വരികയാണിപ്പോള്‍. സ്വന്തമായി സൗണ്ട് സിസ്റ്റവും തയ്യാറാക്കിയാണ് കരോക്കേ ഗാനാലാപനം. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഗാനങ്ങളുമാണ് ആലാപനത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്. കാര്യാം പറമ്പ് കസ്തൂര്‍ബ ഉന്നതിയിലെ കൊന്നക്കാട് ബാലകൃഷ്ണന്‍, പി.പി. രമ്യേഷ്്, കെ. ഷൈലേഷ്, ഷിന്റോ ജേസഫ്, കെ. മഹേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തുടക്കം. പിന്നീട് രാഗിന, ഷുഹൈബ്, കെ.റിജിലേഷ്, പി.പി. സജീവന്‍ തുടങ്ങിയവരും ചേര്‍ന്നാണ് ഇപ്പോള്‍ ടോപ് ടെന്‍ മ്യൂസിക് ഒരുങ്ങിയത്. രോഗാവസ്ഥയില്‍ കഴിയുന്നവരുടെ ചികിത്സാര്‍ഥം ഗാനമേളയും നടത്തിവരുന്നുണ്ട്. സംഘത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം ഗ്രീന്‍വ്യൂ ഹോം സ്‌റ്റേയില്‍ മയ്യില്‍ പഞ്ചായത്തംഗം പിട്ടന്‍ രാജേഷ്, ഗായിക കെ.വാണിദേവിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഗ്രാമദീപം വായനശാല പ്രസിഡന്റ് എം.രാഘവന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം യൂസഫ് പാലക്കല്‍, എം.കെ. പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment