Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ആദ്യം വെളിച്ചം നിഷേധിച്ചു, ഇപ്പോൾ അറിവും...!!! നാറാത്ത് പഞ്ചായത്തിൽ 'വിലക്കുകളുടെ' പരമ്പര അടുത്തതെന്ത്...?

ആദ്യം വെളിച്ചം നിഷേധിച്ചു, ഇപ്പോൾ അറിവും...!!! നാറാത്ത് പഞ്ചായത്തിൽ 'വിലക്കുകളുടെ' പരമ്പര അടുത്തതെന്ത്...?

നാറാത്ത് : നാറാത്ത് പഞ്ചായത്തുകളിലെ വായനശാലകളിൽ ദേശാഭിമാനി പത്രം മാത്രം നിർത്തലാക്കിയ യുഡിഎഫ് ഭരണസമിതിയുടെ സാംസ്കാരിക ഫാസിസത്തിനെതിരെ എൽഡിഎഫ് സാംസ്കാരിക കൂട്ടായ്മ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

വായനാദിനമായ ജൂൺ 19ന് നാറാത്ത് ഗ്രാമപഞ്ചായത്ത് എടുത്ത തീരുമാനം ജൂൺ 22 മുതൽ നാറാത്ത് ഗ്രാമപഞ്ചായത്തിലെ വായനശാലകളിൽ ദേശാഭിമാനി പത്രം ഇടേണ്ടതില്ലെന്നായിരുന്നു. കഴിഞ്ഞ 10, 25 വർഷങ്ങളായി പഞ്ചായത്തിനകത്തെ വായനശാലകളിൽ വായനശാല കമ്മിറ്റി ആവശ്യപ്പെടുന്ന പത്രങ്ങൾ ഭരണസമിതി അംഗീകരിക്കുകയും മലയാള മനോരമ, മാതൃഭൂമി, വീക്ഷണം, ജന്മഭൂമി എന്നിവയും ഇതിൻറെ ഭാഗമായി വിതരണം ചെയ്ത പത്രങ്ങളിലൊന്നായിരുന്നു ദേശാഭിമാനി. എന്നാൽ പുതുതായി വന്ന യുഡിഎഫ് ഭരണസമിതി ദേശാഭിമാനി പത്രം ഇനി മുതൽ വായനശാലകളിൽ ഇടേണ്ടതില്ല എന്ന തീരുമാനത്തിനെതിരെയാണ് എൽഡിഎഫ് സാംസ്കാരിക കൂട്ടായ്മ നാറാത്ത് ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. കണ്ണടിപ്പറമ്പ്
പ്രതിഷേധം മാർച്ചിൽ ബൈജു കെ സ്വാഗതം പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ പ്രതിഷേധം മാർച്ച് ഉദ്ഘാടനം ചെയ്തു. പി ശ്രീധരന്റെ അധ്യക്ഷതയിൽ പി പവിത്രൻ, ടിസി ഗോപാലകൃഷ്ണൻ, എൻ അശോകൻ, അരക്കൻ പുരുഷോത്തമൻ, ടി അശോകൻ, പി രാമചന്ദ്രൻ എന്നിവർ പ്രതിഷേധ മാർച്ചിൽ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്