മയ്യില്‍: മഴ ശക്തമായതോടെ മയ്യില്‍ പഴയ വില്ലോജോഫീസ് - തായംപൊയില്‍ റോഡ് തകര്‍ന്ന് ഗതാഗത തടസ്സം രൂക്ഷമായി. മയ്യില്‍, കടൂര്‍മുക്ക്, തായംപൊയില്‍ ഭാഗങ്ങളിലേക്കുള്ള റോഡാണ് തകര്‍ന്ന് കാല്‍നട യാത്രക്ക് പോലും പ്രയാസകരമായത്. ഇതു വഴിയുള്ള ഏക ബസ്സും ഓട്ടം നിര്‍ത്തിവെക്കാനുള്ള ആലോചനയിലാണ്. പഴശ്ശി കനാല്‍ അക്വ ഡക്റ്റ് പാലത്തിന് താഴെയാണ് റോഡ് പൂര്‍ണമായും തകര്‍ന്നിട്ടുള്ളത്. റോഡിന്റെ തകര്‍ച്ച പരിഹരിക്കാനവശ്യമായ നടപടിയെടുക്കണമെന്ന് ചെറുപഴശ്ശി പ്രതീക്ഷ കലാകേന്ദ്രം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഇതുവഴി ഓട്ടോ റിക്ഷകളും ടാക്‌സികളും ഇപ്പോള്‍ ഒാട്ടം പോകാറില്ലെന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍ പൊനോംന്താറ്റില്‍ വേണു പറഞ്ഞു.
റോഡ് ഗതാഗതം തടസ്സപ്പെടരുത്
ചെറുപഴശ്ശിയില്‍ നിന്ന് മയ്യില്‍, കൊളച്ചേരി, ചാലോട് തുടങ്ങി വിവിധ ഭാഹങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ ആശ്രയിക്കുന്ന റോഡാണിത്. ഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ അധികൃതരുടെ ശ്രദ്ധ അടിയന്തിരമായി ഉണ്ടാകണം.
കെ.പി. ബിജു. തായംപൊയില്‍.

Post a Comment